മനസ്സില്‍ പണ്ടെന്നോ കാത്തു സൂക്ഷിച്ച ഒരു വളപ്പൊട്ടിന്റെ ഓര്‍മ്മ:
ഓടിയെത്തുമീ വൈകിയ വേളയില്‍
ആരുടെയാണീ വളപ്പൊട്ടുകള്‍...?
തിരയുന്നു കാലത്തിന്‍ ചെപ്പുകളില്‍
മന്ദഹാസം ചൊരിഞ്ഞു എന്നുമെന്‍
പുലര്‍കാല വേളയില്‍
മുട്ടി വിളിയ്ക്കുന്ന കരിവളയിട്ടൊരാ
പാല്‍ക്കാരി പെണ്ണിന്റേതോ...
പൊട്ടിയ കരിവളക്കൂട്ടങ്ങള്‍ പോലെഴും
തിരമാലകളെ പുല്‍കുവാന്‍
ഓടിയകന്ന കിലുക്കാം പെട്ടി?
ഏതോ ഗന്ധര്‍വ്വ സന്നിധിയില്‍
ഒന്നിച്ചു മേളിയ്ക്കുവാന്‍ പോയൊരാ ദിനത്തെ
ഓര്‍ത്തിടുന്നു ഞാന്‍... ഇന്നും