Thursday, May 13, 2010

ആരുടെയാണീ വളപ്പൊട്ടുകള്‍‌?

മനസ്സില്‍ പണ്ടെന്നോ കാത്തു സൂക്ഷിച്ച ഒരു വളപ്പൊട്ടിന്റെ ഓര്‍‌മ്മ:

ഓടിയെത്തുമീ വൈകിയ വേളയില്‍
ആരുടെയാണീ വളപ്പൊട്ടുകള്‍‌...?
തിരയുന്നു കാലത്തിന്‍ ചെപ്പുകളില്‍

മന്ദഹാസം ചൊരിഞ്ഞു എന്നുമെന്‍
പുലര്‍‌കാല വേളയില്‍‌
മുട്ടി വിളിയ്ക്കുന്ന കരിവളയിട്ടൊരാ
പാല്‍ക്കാരി പെണ്ണിന്റേതോ...
പൊട്ടിയ കരിവളക്കൂട്ടങ്ങള്‍‌ പോലെഴും
തിരമാലകളെ പുല്‍കുവാന്‍
ഓടിയകന്ന കിലുക്കാം പെട്ടി?

ഏതോ ഗന്ധര്‍‌വ്വ സന്നിധിയില്‍
ഒന്നിച്ചു മേളിയ്ക്കുവാന്‍ പോയൊരാ ദിനത്തെ
ഓര്‍‌ത്തിടുന്നു ഞാന്‍... ഇന്നും

Sunday, May 2, 2010

പുതിയൊരു തുടക്കം

എന്നെപ്പറ്റി എന്തു പറയാന്‍? മനസ്സിന്റെ താളപ്പിഴകള്‍ക്കിടയില്‍ ഒരു ജന്മം.

വിധിയുടെ കാലചക്രത്തില്‍ നമുക്കു പരിചയപ്പെടാം... ഒരുപാട് സ്നേഹത്തോടെ മാത്രം...


ഞാനും കടന്നു വരികയാണ് ഈ പുതിയ ലോകത്തിലേയ്ക്ക്, ബ്ലോഗുകളുടെ ബ്ലോഗര്‍മാരുടെ അഭിനവഭൂലോകത്തേയ്ക്ക്...


സ്നേഹപൂര്‍വ്വം
ജിബീഷ്